!-- afp header code starts here -->
ഇരിട്ടി

പേരാവൂർ റണ്ണേഴ്‌സ്‌ക്ലബ് സംഘടിപ്പിക്കുന്ന “മൺസൂൺ റൺ”ജൂലൈ 24ന് നടക്കും

പേരാവൂർ: “ഓട്ടം നേട്ടങ്ങൾക്ക് വഴിയാക്കും” എന്ന സന്ദേശവുമായി പേരാവൂർ റണ്ണേഴ്‌സ്‌ക്ലബ് സംഘടിപ്പിക്കുന്ന “മൺസൂൺ റൺ” 2025 ജൂലൈ 24ന് വൈകുന്നേരം 4 പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ ആരംഭിക്കും.ചെവിടിക്കുന്നു, തൊണ്ടിയിൽ വഴി മണത്തണ പുതിയകുളം പരിസരത്ത് ആണ് മൺസൂൺ റൺ സമാപിക്കുക.

ഓട്ടവും നടത്തവും ജീവിതത്തിന്റെ ഭാഗമാക്കി കൊണ്ട് സ്വന്തം ശരീരത്തിന്റെയും കുടുംബത്തിന്റെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുമ്പോൾ അത് നമ്മുടെ നാടിനും പൊതു സമൂഹത്തിന്റെയും നന്മയ്ക്ക് ഉപകരിക്കുന്ന വിധത്തിൽ നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യുകയും ആണ് പേരാവൂർ റണ്ണേഴ്‌സ്‌ക്ലബ് മൺസൂൺ റണ്ണിലൂടെ ലക്ഷ്യം ഇടുന്നത്.

രജിസ്ട്രേഷൻ ഫീസ് ഇല്ലാതെ നടത്തപ്പെടുന്ന മൺസൂൺ റൺ ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമാണ് അവസരം ഉള്ളത്. പങ്കെടുക്കുന്ന എല്ലാവർക്കും ടീഷർട്ടും ലഘുഭക്ഷണവും സൗജന്യമായിരിക്കും.

പങ്കെടുക്കുവാൻ താല്‌പര്യമുള്ളവർ 9946565916, 9447935969 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാം. അന്നേദിവസം മൂന്നുമണി മുതൽ ടീഷർട്ട് വിതരണം നടക്കും.

പത്രസമ്മേളനത്തിൽ പ്രസിഡണ്ട് സൈമൺ മേച്ചേരി പ്രോഗ്രാം ചെയർമാൻ തോമസ് ആന്റണി കൺവീനർ ഷിജു ടി എൻ സെക്രട്ടറി ഷിജു ആര്യപറമ്പ് ട്രഷറർ ജെയിംസ് തേക്കനാൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button