!-- afp header code starts here -->
Kerala

സംസ്ഥാനത്ത് നാശം വിതച്ച് പെരുമഴ; കാസര്‍കോട് ഒഴുക്കില്‍പ്പെട്ട് മരണം, കണ്ണൂരിൽ പാലം മുങ്ങി

സംസ്ഥാനത്ത് മഴയില്‍ വ്യാപകനാശം. കാസര്‍കോട് ഒഴുക്കില്‍പ്പെട്ട് കാണാതായ സ്ത്രീ മരിച്ചു. കൂഡ്ലു സ്വദേശി ഭവാനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മൊഗ്രാൽ പുഴയിൽ മഴവെള്ളപ്പാച്ചിൽ രൂക്ഷമായതോടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. മധുർ ഉൾപ്പെടെയുള്ള ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പ്രഫഷനല്‍ കോളേജുകൾ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കണ്ണൂരിൽ മഴക്കെടുതി തുടരുകയാണ്. പെരുമഴയില്‍ കണ്ണൂര്‍–പയ്യാവൂര്‍ വണ്ണായിക്കടവ് പാലം മുങ്ങി. പയ്യാവൂര്‍–നെല്ലിക്കുറ്റി റോഡില്‍ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. കോട്ടയത്ത് ദുരിതാശ്വാസക്യാംപുളള സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button