!-- afp header code starts here -->
india

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; ആക്റ്റീവ് കേസുകളുടെ എണ്ണം 6836

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. ആക്റ്റീവ് കേസുകളുടെ എണ്ണം 6836 ആയി കുറഞ്ഞു. ഒറ്റ ദിവസം 428 കേസുകളുടെ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും ആക്ടിവ് കേസുകള്‍ കുറഞ്ഞു. ഒറ്റ ദിവസം 261 കേസുകളുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതുവരെ 14772 പേര്‍ രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം.

ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നു എന്നത് ആശ്വാസകരമാണ്. LF.7, XFG, JN.1, അടുത്തിടെ തിരിച്ചറിഞ്ഞ NB.1.8.1 എന്നിവയുള്‍പ്പെടെ ഉയര്‍ന്നുവരുന്ന ഉപ വകഭേദങ്ങള്‍ കാരണം ഇന്ത്യയില്‍ നിലവില്‍ കോവിഡ്-19 കേസുകള്‍ വര്‍ധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button