
കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്നാണ് പരാതി. നാല് ദിവസം മുൻപാണ് നെയ്യാറ്റിൻകര സ്വദേശി രഞ്ജുവിനെ കാണാതായത്. സാമ്പത്തിക ബാധ്യതകളും കുടുംബ പ്രശ്നങ്ങളും ഇല്ലെന്ന് രഞ്ജുവിന്റെ കുടുംബം. ഈ മാസം നാലിന് ആലപ്പുഴയിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയിരുന്നു. പിന്നാലെയാണ് കാണാതായത്. പണത്തിനായി തട്ടിക്കൊണ്ടു പോയതാകാം എന്ന് സംശയമുണ്ടെന്ന് കുടുംബം പറയുന്നു.



