!-- afp header code starts here -->
മട്ടന്നൂർ

ചരിത്ര പ്രസിദ്ധമായ മട്ടന്നൂർ പരിയാരം മഖാം ഉറൂസ് മുബാറക്കും മത പ്രഭാഷണവും 23 മുതൽ 27 വരെ നടക്കും

മട്ടന്നൂർ : ചരിത്ര പ്രസിദ്ധമായ മട്ടന്നൂർ പരിയാരം മഖാം ഉറൂസ് മുബാറക്കും മത പ്രഭാഷണവും 23 മുതൽ 27 വരെ നടക്കും. 23 ന് രാവിലെ ഒമ്പതിന് മഹല്ല് പ്രസിഡൻ്റ് എം.കെ. മുഹമ്മദ് പതാക ഉയർത്തും. രാത്രി ഏഴിന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉസ്താദ് ഉമൈർ ദാരിമി വെള്ളായിക്കോട് മുഖ്യ പ്രഭാഷണം നടത്തും. 24 ന് രാത്രി ഏഴിന് മജ്ലിസുന്നൂറും സ്വലാത്ത് വാർഷികവും നടക്കും. റാഷിദ് ദാരിമി വാളാട് നേതൃത്വം നൽകും. ഉസ്താദ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉമ്മത്തിൻ്റെ ഒരുമ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. 25 ന് ഉസ്താദ് യഹ് യ ബാഖവി പുഴക്കര പ്രഭാഷണം നടത്തും. 26 ന് രാത്രി ഏഴിന് നടക്കുന്ന ഇഷ്ഖ് മജ്ലിസിന് ഉസ്താദ് അൻവർ അലി ഹുദവി നേതൃത്വം നൽകും. 27 ന് സമാപന സമ്മേളനവും കൂട്ടു പ്രാർത്ഥനയും നടക്കും. ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തും. സമാപന ദിവസം അന്നദാനം ഉണ്ടായിരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ മഹല്ല് പ്രസിഡൻ്റ് എം.കെ. മുഹമ്മദ്, റഷീദ് ദാരിമി വാളാട്, അഷറഫ് മണലിൽ, പി.റഷീദ്, പി.പി. ലത്തീഫ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button