!-- afp header code starts here -->
മട്ടന്നൂർ

വളന്‍റിയർമാരുടെ സേവനം പ്രകീർത്തിച്ച് അനുമോദനം

മട്ടന്നൂർ: പിന്നിട്ട ഇരുപത് ദിവസമായി ഹജ്ജ് ക്യാമ്പിൽ നൂറ്റിയിരുപതോളം വളന്‍റിയർമാർ സേവനം നടത്തിയത് പ്രതിഫലമൊന്നും ആഗ്രഹിക്കാതെയായിരുന്നു. രാപകൽ അവർ നടത്തിയ സേവനമാണ് ഹജ്ജ് ക്യാമ്പിന്‍റെ സുഗമമായ പ്രവർത്തനത്തിന് മുതൽക്കൂട്ടായത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിൽ സേവനം അനുഷ്ടിച്ച വളന്‍റിയർമാരെ അനുമോദിക്കാൻ സംഘാടക സമിതി സംഘടിപ്പിച്ച ചടങ്ങ് വളന്‍റിയർമാർക്കുള്ള അംഗീകാരത്തിന്‍റെ വേദിയായി.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു.  ഇരിട്ടി നഗര സഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ക്യാമ്പിലെ ഏറ്റവും പ്രായം കുറഞ്ഞ അൽഫാസിന്  ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടും ഏറ്റവും പ്രായം കൂടിയ വളന്‍റിയർ മറിയത്തിന് കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. മിനിയും  സർട്ടിഫിക്കറ്റ് നൽകി വളന്‍റിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ പി.പി. മുഹമ്മദ് റാഫി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഒ.വി. ജാഫർ, പി.ടി. അക്ബർ, ഷംസുദ്ദീൻ അരിഞ്ചിറ, ഹജ്ജ് സെൽ ഓഫീസർ പൊലീസ് സൂപ്രണ്ട് എസ്. നജീബ് എന്നിവർ സംസാരിച്ചു. നോഡൽ ഓഫീസർ എം.സി.കെ. അബ്ദുൽ ഗഫൂർ, ജില്ല ട്രെയിനർമാരായ നിസാർ അതിരകം, സി.കെ. സുബൈർ, താജുദ്ദീൻ മട്ടന്നൂർ, വളന്‍റിയർ ക്യാപ്റ്റൻ സിറാജ് കാസർകോട് എന്നിവർ സംബന്ധിച്ചു. പി.പി. അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button