കണ്ണൂരിലെ ഹജ്ജ് ഹൗസ് നിർമ്മാണത്തിന് കേന്ദ്ര വിഹിതം ലഭ്യമാക്കാൻ ശ്രമിക്കും. എ.പി. അബ്ദുല്ല കുട്ടി.

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ച് നിർമ്മിക്കുന്ന ഹജ്ജ് ഹൗസിന് കേന്ദ്ര സർക്കാറിൽ നിന്നും വിഹിതം ലഭ്യമാക്കുവാൻ ഇടപെടുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു. കണ്ണൂർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൻ്റെ വികസനത്തോടൊപ്പം കണ്ണൂർ അന്താ രാഷ്‌ട്രവിമാനത്താവളത്തോടനുബന്ധിച്ചുള്ള ഹജ്ജ് ഹൗസിൻ്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേരള സർക്കാറിനൊപ്പം കേന്ദ്രത്തിൻ്റെയും ഇടപെടൽ ഉണ്ടാവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി.പി. മുഹമ്മദ് റാഫി, ഹജ്ജ് കമ്മിറ്റി മെമ്പർമാരായ ഒ.വി. ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ,കോ ഓഡിനേറ്റർമായ നിസാർ അതിരകം , പി.പി. സുബൈർ ഹാജി. നോഡൽ ഓഫീസർ എം.സി.കെ. അബ്ദുൽ ഗഫൂർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.



