!-- afp header code starts here -->
മട്ടന്നൂർ

കളഞ്ഞുകിട്ടിയ  സ്വർണാഭരണം തിരിച്ചുനൽകി
ഹജ്ജ് ക്യാമ്പിലെ സന്നദ്ധ പ്രവർത്തകൻ്റെ മാതൃക

മട്ടന്നൂർ : കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചു നൽകി ഹജ്ജ് ക്യാമ്പിലെ സന്നദ്ധ പ്രവർത്തകൻ മാതൃകയായി.
കണ്ണൂർ ഹജ്ജ്  ക്യാമ്പ് വഴി ഹജ്ജ് കർമ്മത്തിന് യാത്ര തിരിച്ച ഹജ്ജാജിയെ യാത്രയാക്കാൻ വന്ന സഹോദരിയുടെ സ്വർണാഭരണമാണ് വിമാനത്താവളത്തിൽ തിരക്കിൽ നഷ്ടപ്പെട്ടത്. ഹജ്ജ് ക്യാമ്പിൽ ട്രാൻസ്‌പോർട്ടേഷൻ വിഭാഗത്തിൽ സന്നദ്ധ സേവനം നടത്തുന്ന വിളക്കോടിലെ പാറയിൽ സമീറിനാണ് സ്വർണാഭരണം കിട്ടിയത്. സ്വർണാഭരണം കളഞ്ഞുകിട്ടിയ വിവരം ക്യാമ്പിൻ്റെ ഉത്തരവാദപ്പെട്ട വരെ  അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി സ്വർണാഭരണം തിരികെ നൽകിയാണ്
തന്റെ സന്നദ്ധ സേവനത്തിന് സത്യസന്ധത കൊണ്ട് ഇരട്ടി മധുരം നൽകി മാതൃകയായത് .

കോഴിക്കോട് രാമനാട്ടുകരയിലെ ഹജ്ജാജിയെ യാത്രയാക്കാൻ വന്ന സഹോദരിയുടെ രണ്ട് പവനിലേറെ തൂക്കം വരുന്ന സ്വർണ മാലയാണ് എയർ പോർട്ടിലെ തിരക്കിനിടയിൽ നഷ്ടപ്പെട്ടത് .                അനുകരണീയമായ മാതൃക പ്രവർത്തനം നടത്തിയ സമീറിനെ ഹജ്ജ് ക്യാമ്പിൽ വെച്ച് സംസ്ഥാന ഹ്ജ്ജ് കമ്മറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളികോടിൻ്റെ ന്വേതൃത്വത്തിൽ ക്യാമ്പ് അധികൃതരും സഹപ്രവർത്തകരും ചേർന്ന് അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button