!-- afp header code starts here -->
കോഴിക്കോട്

ദേശീയ പാതയിൽ വീണ്ടും വിള്ളൽ കണ്ടെത്തി, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറി

കോഴിക്കോട് : ദേശീയ പാതയിൽ വീണ്ടും വിള്ളൽ കണ്ടെത്തി. തിരുവങ്ങൂർ മേൽ പാലത്തിലാണ് വിള്ളൽ കണ്ടെത്തിയത്. 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിലാണ് കണ്ടെത്തിയത്. പാലത്തിന്റെ സ്ലാബ് തുടങ്ങുന്നതിന് മുൻപാണ് വിള്ളൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് വിള്ളൽ രൂപപ്പെട്ടത്. വിണ്ടുകീറിയ ഭാഗത്ത് ടാർ ഇട്ട് അടച്ചു. കഴിഞ്ഞ ദിവസമാണ് റോഡ് വിണ്ടു കീറിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.  മഴ പെയ്ത സമയത്താണ് വിള്ളൽ കണ്ടെത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാട്ടുകാർ അറിയിച്ചതോടെ, റോഡ് പൊളിഞ്ഞ ഭാഗം പരിശോധിക്കാതെ, വിണ്ടുകീറിയ ഭാഗത്ത് ടാർ ഒഴിക്കുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികൾ പറയുന്നു. അരക്കിലോമീറ്ററോളം ദൂരത്തിൽ മേൽപ്പാലം റോഡ് കീറിയിട്ടുണ്ട്. അടച്ചെങ്കിലും ചിലയിടങ്ങളിൽ വീണ്ടും വിണ്ടുകീറിയ നിലയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button