!-- afp header code starts here -->
മട്ടന്നൂർ

എം.വി. ജയരാജൻ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഹജ്ജ് ക്യാമ്പ് മുൻ എം.എൽ.എ എം.വി. ജയരാജൻ സന്ദർശിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സന്ദർശനം.
ക്യാമ്പിൽ ഹാജിമാരെ കണ്ട് സുഖവിവരങ്ങൾ തിരക്കി. ബുധനാഴ്ച കണ്ണൂരിൽ നിന്ന് യാത്ര പുറപ്പെടുന്ന ഹാജിമാരുടെ യാത്ര രേഖകളുടെ വിതരണ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

തുടർന്ന് അദ്ദേഹം ഭക്ഷണശാലയും സന്ദർശിച്ചു.  ഭക്ഷണശാലയുമായി ബന്ധപ്പെട്ട് അധികൃതരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. മിനി, പി.പി. നൗഫൽ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
സംഘാടക സമിതി ജനറൽ കൺവീനർ മുഹമ്മദ് റാഫി, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഒ.വി.ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലെ സീനിയർ അസിസ്റ്റൻ്റ് അസൈൻ , ക്യാമ്പ് നോഡൽ ഓഫീസർ എം.സി.കെ അബ്ദുൽ ഗഫൂർ, ട്രെയ്നർമാരായ നിസാർ അതിരകം, സി.കെ. സുബൈർ, സംഘാടക സമിതി ഭാരവാഹി താജുദ്ദീൻ മട്ടന്നൂർ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button