
ഇരിട്ടി: കേര കൃഷി സംരക്ഷണത്തിന് ലോക ബാങ്ക് അനുവദിച്ച 139 കോടി രൂപ വകമാറ്റി ചിലവഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും ഇടതു സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെയും പായം മണ്ഡലം കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പായം കൃഷിഭവനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണാ സമരം ഡി.സി.സി മെമ്പര്‍ മട്ടിണി വിജയന് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം ഭാസ്ക്കരന്‍ അധ്യക്ഷത വഹിച്ചു. വി.ബാലകൃഷ്ണന്,ബൈജു ആറാഞ്ചേരി, മൂര്യന്‍ രവീന്ദ്രന്, ടോം മാത്യു, ഷൈജന്‍ ജേക്കബ്ബ്, ഉലഹന്നാന് പേരേപ്പറമ്പില്‍ ,ജോസ് മാടത്തില്‍, ബിജു കരിമാക്കി, ഫിലോമിന കക്കട്ടില്‍, ജാന്‍സി തോമസ്സ് , എന്‍.എം. ലക്ഷ്മണന് , പ്രകാശന് തൈപ്പറമ്പില്‍, പോള്‍ എന്‍.ടി,സുദാസ് തന്തോട്, അനീസ് പി.സി, ഭാസ്ക്കരന്‍ മാടത്തില്‍, ഗോപാലന് എഴുത്തന്‍,ബാലന് ചാത്തോത്ത്,ടോമി പ്ളാത്തോട്ടം, വല്‍സല ചാത്തോത്ത്, രാധാമണി കുറിഞ്ഞേരി തുടങ്ങിയവര്‍ സംസാരിച്ചു.



