
ഇരിട്ടി:എടൂരില്‍ വച്ച് നടന്ന ജില്ലാ ഇന്‍ഡോ വഡോറ്യു കരാത്തെ പതിനാലാമത് സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ മല്‍സരത്തില്‍ പങ്കെടുത്തു.സമാപന സമ്മേളനം ഇരിട്ടി ഡിവൈഎസ്പി പി കെ ധനഞ്ജയ ബാബു ഉദ്ഘാടനം ചെയ്തു. വഡോറ്യു കരാത്തെ ദേശീയ ചീഫ് എം.എ. ജോഷി ജില്ലാ കരാത്തെ ചീഫ് ജോസ് തോമസ്,സി വിനീത,ലൂസിയ പ്ലാക്കില്‍, സെലിന്‍ വി ജോണ്‍ എന്നിവര്‍ സംസാരിച്ചു.



