ഇരിട്ടി

സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

ഇരിട്ടി:സീനിയര്‍ ചേമ്പര്‍ ഇരിട്ടി യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുന്‍ ദേശീയ പ്രസിഡന്റ് എ ജെ മാത്യു ഉദ്ഘാടനം ചെയ്തു. ഡോ ജി ശിവരാമകൃഷ്ണന്‍ അധ്യക്ഷനായി.ദേശീയ വൈസ് പ്രസിഡന്റ് അനൂപ് കേളോത്ത്, സെക്രട്ടറി ജനറല്‍ എം വാസുദേവന്‍, പ്രദീപ് പ്രതിഭ, ജോയ് പടിയൂര്‍,അഡ്വ : പി കെ ആന്റണി, ഷാജി ജോസ് കുറ്റിയില്‍, മനോജ് കുമാര്‍, എ കെ ഹസ്സന്‍,വി എം നാരായണന്‍, ഷാജിത് മട്ടന്നൂര്‍, സി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ച.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഉപരി പഠനത്തിന് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പുതിയ ഭാരവാഹികള്‍ :
ജോയ് പടിയൂര്‍ – പ്രസിഡന്റ്
പി കെ ജോസ്, വി എസ് ജയന്‍ – വൈസ് പ്രസിഡന്റ്മാര്‍
എ കെ ഹസ്സന്‍ – സെക്രട്ടറി
എം എന്‍ വത്സലന്‍ – ജോ സെക്രട്ടറി.
വി എം നാരായണന്‍ -ട്രഷറര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button