!-- afp header code starts here -->
Kerala

വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സര്‍ക്കാര്‍ നടപടി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സര്‍ക്കാര്‍ നടപടി. അധിക ലാഭം ഒഴിവാക്കാന്‍ സംരംഭകരുമായി ചര്‍ച്ച നടത്തിയ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോള്‍സെയില്‍ വില മാത്രമേ ഈടാക്കു എന്നും വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ സപ്ലെക്കോ ഔട്ട്‌ലറ്റുകള്‍ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വില്‍പ്പന ആരംഭിക്കുമെന്നും ജി ആര്‍ അനില്‍ വിവരിച്ചു. ഒരു കാര്‍ഡിന് ഒരു ലിറ്റര്‍ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക. സപ്ലൈക്കോയില്‍ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റര്‍ ക്രമത്തില്‍ വില്‍ക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button