GULF
അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് സൗദി കോടതി വീണ്ടും പരിഗണിക്കും: മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കുടുംബം
മോചനം കാത്ത് സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. ഇന്ത്യന്‍ സമയം രാവിലെ 10.30നാണ് കേസ് പരിഗണിക്കുക. മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ആണ് കുടുംബം ഉള്ളത്. നേരത്തെ ആറ് തവണയും കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു.