!-- afp header code starts here -->
ഇരിട്ടി

ഹ്യൂമൺ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം TRDM ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

ഇരിട്ടി :ഹ്യൂമൺ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം TRDM ഓഫീസിലേക്ക്  ഏപ്രിൽ 02 (ബുധൻ )രാവിലെ 10 മണിക്ക്മാർച്ചും ധർണ്ണയും നടത്തും.

ജനങ്ങളുടെ താമസ സ്ഥലത്തുനിന്നും മരം മുറിച്ച് കടത്തുന്ന TRDM ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തുക,പുനരധിവാസ മേഖലയിലെ അടിക്കാട് വെട്ടുന്നതിലെ അപാകതകൾ മാറ്റി ജനങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തുക,ആനമതിൽ നിർമ്മാണം ഉടൻ പൂർത്തീകരിക്കുക,മന്ത്രിമാർകൊടുത്ത ഉറപ്പുകൾ പാലിക്കുക, കാട്ടാന ആക്രമണത്തിൽ മരിച്ചവർക്ക് 25 ലക്ഷം രൂപയും ആശ്രിതർക്ക് സ്ഥിര നിയമനവും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നത്. ധർണ്ണ അജീഷ് മൈക്കിൾ (‌സ്റ്റേറ്റ് പ്രസിഡണ്ട്) ന്റെ അദ്ധ്യക്ഷതയിൽ
ഐ.ആർ. അനീഷ് (സ്റ്റേറ്റ് ജനറൽ സെക്രട്ടറി)ഉദ്ഘാടനം നിർവ്വഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button