!-- afp header code starts here -->
ഇരിട്ടി

അനധികൃത മണൽ കടത്ത്; കാക്കയങ്ങാട് പാലപ്പുഴയിൽ യുവാവ് പിടിയിൽ

കാക്കയങ്ങാട് : അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരി വിൽപ്പന നടത്തുകയായിരുന്ന ആളെ പോലീസ് പിടികൂടി. കാക്കയങ്ങാട് പാല പുഴയിൽ നിന്ന് അനധികൃതമായി പുഴമണൽ വിൽപനയ്ക്കായി കടത്തി കൊണ്ട് പോവുകയായിരുന്ന മുഴക്കുന്ന് കൂടലാട് സ്വദേശി കെ.പി.സുനിൽ കുമാറിനെ യാണ് KL 59 C 1975 നമ്പർ മിനി ലോറി സഹിതം മുഴക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർ യു.വിപിൻ പിടികൂടിയത്. മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം.ടി. ബെന്നി. സിവിൽ പോലീസ് ഓഫീസർമാരായ പി.ദിൽരൂപ്, കെ.രാകേഷ് എന്നിവരും എസ് ഐ യുടെ കൂടെ ഉണ്ടായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button