!-- afp header code starts here -->
ഇരിട്ടി

ലങ്കാഡി ചാംപ്യൻഷിപ്പ്: പേരാവൂരിൽ നിന്ന് ഒൻപത് പേർ യോഗ്യത നേടി

പേരാവൂർ: നേപ്പാളിൽ നടക്കുന്ന അന്തർദേശീയ ലങ്കാഡി ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പേരാവൂരിൽനിന്ന് ഒൻപത് പേർ യോഗ്യത നേടി. കഴിഞ്ഞ മാസം നടന്ന ദേശീയ ചാംപ്യൻഷിപ്പിലെ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ടീമിലേക്ക് ഇവർക്ക് സെലക്ഷൻ നേടിക്കൊടുത്തത്.

തൊണ്ടിയിൽ സെന്റ്റ് ജോൺസ് യു.പി സ്ക്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥികളായ എം. അമയ, തനയ ദാസ്, കാതറിൻ ബിജു, നിയ റോസ് ബിജു, അമർനാഥ് അനീഷ്, പി. പാർഥിവ്, പേ രാവൂർ സെന്റ് ജോസഫ് ഹൈ സ്കൂൾ 10-ാം ക്ലാസ് വിദ്യാർഥിനി നിവേദിത സി. സതീഷ്,മണത്തണ ഗവ. ഹയർ സെ ക്കൻഡറി സ്‌കൂൾ പ്ലസ്‌ടു വിദ്യാർഥിനി ചൈതന്യ വിനോദ് എന്നിവരാണ് കേരളത്തിൽ നിന്ന് ദേശീയ ടീമിൽ ഇടം നേടിയത്.

ഏപ്രിൽ ഒന്നു മുതൽ മെയ് 20 വരെ ഇവർക്കുള്ള 50 ദിവസത്തെ ക്യാംപ് സെന്റ് ജോൺ സ് യു.പി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. തങ്കച്ചൻ കോക്കാട്ടാണ് പരിശീലകൻ. മെയ് 23 മുതൽ 28 വരെ നേപ്പാളിലാണ് മത്സരം.

FacebookXWhatsAppLinkedInEmailCopy LinkShare

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button