!-- afp header code starts here -->
kannur

വിവാഹ ആഘോഷത്തിനിടെ പൊട്ടിച്ചത് ഉഗ്രശേഷിയുള്ള പടക്കങ്ങൾ: കണ്ണൂരിൽ 22 ദിവസം പ്രായമുള്ള കുഞ്ഞ് ICUവിൽ

പാനൂർ : വിവാഹാഘോഷങ്ങൾക്കിടയിൽ കണ്ണൂരിൽ ഉഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചതിനെത്തുടർന്ന് 22 ദിവസം പ്രായമായ കുഞ്ഞ് തീവ്രപരിചതരണ വിഭാഗത്തിൽ ചികിത്സയിൽ.(Firecracker blast caused health issues to 22 days old baby )


പടക്കങ്ങളുടെ ശബ്ദം മൂലമാണ് കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. അപസ്മാരമടക്കം ഉണ്ടാവുകയും ചെയ്തു. ഇതേത്തുടർന്നാണ് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.


ഞായറാഴ്ച്ച, തിങ്കളാഴ്ച്ച ദിവസങ്ങളിലാണ് പടക്കങ്ങൾ പൊട്ടിച്ചത്. ഇവ പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നാണ് കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ വ്യക്തമാക്കിയത്. സംഭവത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പോലീസിൽ പരാതി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button