!-- afp header code starts here -->
ഇരിട്ടി

ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിൽ മൂന്നാം ഷിഫ്റ്റ് ആരംഭിക്കാൻ ശ്രമം തുടങ്ങും

ഇരിട്ടി: മേഖലയിലെ നിർധനരായ വൃക്ക രോഗികൾക്കു ആശ്വാസം പകർന്നു ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ മൂന്നാം ഷിഫ്റ്റും യാഥാർഥ്യമാക്കാനുള്ള ശ്രമം നടത്താൻ ഇരിട്ടി നഗരസഭാ കനിവ് കിഡ്‌നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റി പൊതുയോഗം തീരുമാനിച്ചു.

2019 മേയ് 20ന് താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റ് ജനകീയ സഹകരണത്തോടെ ഫണ്ട് സമാഹരിച്ചാണു പ്രവർത്തിക്കുന്നത്.

തുടക്കത്തിൽ ഒരു ഷിഫ്റ്റാണു പ്രവർത്തിച്ചിരുന്നത്. 2023 സെപ്റ്റംബർ 18ന് രണ്ടാം ഷിഫ്റ്റും പ്രവർത്തനം ആരംഭിച്ചതോടെ ദിവസവും 37 രോഗികൾക്ക് ഇപ്പോൾ ഡയാലിസിസ് സൗകര്യം ഇവിടെ ലഭ്യമാണ്. ഇരിട്ടി നഗരസഭയും ആറളം, അയ്യൻകുന്ന്, പായം, ഉളിക്കൽ, പടിയൂർ പഞ്ചായത്തുകളുമാണു താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന്റെ പരിധിയിൽ വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button