!-- afp header code starts here -->
ഇരിട്ടി

ഇരിട്ടിയിൽ പുതുവർഷാഘോഷത്തിനിടെ പരിശോധന: കുടുങ്ങിയത് 75 വാഹനങ്ങൾ

ഇരിട്ടി: മോട്ടോർ വാഹനാപകടങ്ങൾക്ക് തടയിടുക, റോഡ് ഉപയോക്‌താക്കളിൽ ജാഗ്രത സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ പുതുവർഷാഘോഷം നടക്കുന്ന ചൊവ്വാഴ്ച രാത്രിയിൽ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം മോട്ടോർ വാഹനവകുപ്പ് ഇരിട്ടിയിൽ നടത്തിയ വാഹന പരിശോധനയിൽ കുടുങ്ങിയത് നിരവധി വാഹനങ്ങൾ. പൊലീസും സബ് ആർ.ടി ഓഫീസും ചേർന്നായിരുന്നു ഇരിട്ടി ടൗണിൽ അടക്കമുള്ള റോഡുകളിൽ വൈകുന്നേരം 4 മണിമുതൽ ബുധനാഴ്ച പുലർച്ചെ 2 മണിവരെ പരിശോധന നടത്തിയത്. പരിശോധനയിൽ എഴുപത്തി അഞ്ചോളം വാഹനങ്ങളിൽ നിയമ ലംഘനം കണ്ടെത്തി.

സൈലൻസറുകളിൽ മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങൾ, ഉയർന്ന പ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ, ഇൻഷൂറൻസ് ഇല്ലാതെ രാത്രികാലങ്ങളിൽ മാത്രം സർവീസ് നടത്തുന്നയും ഫിറ്റ്നസ് ഇല്ലാത്തവയുമായ വാഹനങ്ങൾ എന്നിവക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന് ഇരിട്ടി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി.ആർ. ഷനിൽകുമാർ പറഞ്ഞു. ഇവരിൽ നിന്നും പിഴ ഈടാക്കുകയും കണ്ടെത്തിയ നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button