ഇരിട്ടി

സൈനിക് – വിമുക്ത ഭട അവകാശ സംരക്ഷണയാത്രയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി

ഇരിട്ടി:  രാജ്യരക്ഷക്കായി  സേവനം ചെയ്യുന്ന സൈനികരോടും സേവനമർപ്പിച്ച വിമുക്തഭടൻമാരോടും കേന്ദ്ര – കേരള സർക്കാറുകൾ കാണിക്കുന്ന അവഗണനയ്ക്കെതിരെ കേരളാ പ്രദേശ് എക്സ് – സർവ്വീസ് മെൻ കോൺഗ്രസ് കണ്ണൂർ  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൈനിക് –  വിമുക്ത ഭട അവകാശ സംരക്ഷണയാത്രയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി.  സ്വീകരണ പരിപാടി മുൻ ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ് ഉദ് ഘാടനം ചെയ്തു. കെ. കെ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എക്സ് സർവ്വീസ് മെൻ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ രഘുനാഥ് മാണിക്കോത്ത്, എ. കുഞ്ഞിരാമൻ നമ്പ്യാർ, ടി. ജെ. ചാക്കോ, കെ. ജനാർദ്ദനനൻ, സനീഷ് അടുവാപ്പുറം, കെ.  കെ. രാജൻ, പി. പി. രജീഷ്, പി. കെ. സത്യൻ, കോൺഗ്രസ് നേതാക്കളായ പി.പി. മുസ്തഫ, ഷാനിദ് പുന്നാട്, വി. രാജു, കെ. എം. ഗിരീഷ്, സി. കെ. മോഹനൻ, വി. ഷിജു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button