മട്ടന്നൂർ

വിദ്യാർഥികളുമായി പോകുകയായിരുന്ന സ്കൂൾ വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു


മട്ടന്നൂർ: കാരയിൽ വിദ്യാർഥികളുമായി പോകുകയായിരുന്ന സ്കൂൾ വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ മട്ടന്നൂർ അഞ്ചരക്കണ്ടി റോഡിൽ കാര വളവിലായിരുന്നു അപകടം. മട്ടന്നൂർ നഗരസഭയുടെ കീഴിലുള്ള 
പഴശിയിലെ ബഡ്സ് സ്കൂ‌ളിൻ്റെ വാനാണ്   മറിഞ്ഞത്. കാര പേരാവൂർ ഭാഗത്ത് വിദ്യാർഥികളെ ഇറക്കാൻ പോകുന്നതിനിടെയാണ്
കാര വളവിൽ വാൻ റോഡരികിലേക്ക് മറിഞ്ഞത്. അഞ്ച് വിദ്യാർഥികളും ആയയുമാണ് വാഹനത്തിലുണ്ടായിരുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  അപകടത്തിൽപ്പെട്ട വാഹനം പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ.ഷാജിത്തും മട്ടന്നൂർ പോലീസും സ്ഥലത്ത് എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button