!-- afp header code starts here -->
മട്ടന്നൂർ

മുഹമ്മദ് സിനാന്റെ കുടുംബത്തിന് നൽകുന്ന
വീടിൻറെ താക്കോൽദാന ചടങ്ങ് സെപ്റ്റംബർ 30ന്

മട്ടന്നൂർ : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി  പത്തൊമ്പതാം മൈലിൽ തോരണങ്ങൾ കെട്ടുന്നതിനിടയിൽ  ഷോക്കേറ്റ് മരണപ്പെട്ട മുഹമ്മദ് സിനാന്റെ കുടുംബത്തിന് യുഡിഎഫിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന വീടിൻറെ താക്കോൽദാന ചടങ്ങ് സെപ്റ്റംബർ 30ന് 4 മണിക്ക്  ചാവശ്ശേരിയിൽ നടക്കും.
മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ മുഹമ്മദ് സിനാന്റെ കുടുംബത്തിന് താക്കോൽ നൽകും

മുഹമ്മദ് സിനാൻ ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും
     ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി,കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി , മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി, യുഡിഎഫ് പേരാവൂർ നിയോജക മണ്ഡലം ചെയർമാൻ പി കെ ജനാർദ്ദനൻ, മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മജീദ് തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിക്കും

പത്രസമ്മേളനത്തിൽ അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ, എംഎം മജീദ്, ഒമ്പാൻ  ഹംസ എം പി അബ്ദുറഹിമാൻ കെ വി രാമചന്ദ്രൻ, സമീർ പുന്നാട്, വി പി  റഷീദ്,സിസി നസീർ ഹാജി എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button