അബ്ദുല്ലത്തീഫ് സഅദി പഴശ്ശി’ അനുസ്‌മരണം വെള്ളിയാഴ്ച തുടങ്ങും
മട്ടന്നൂർ : കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷനും പ്രമുഖ സുന്നി നേതാവുമായിരുന്ന എൻ അബ്ദുല്ലത്വീഫ് സഅദി പഴശ്ശിയുടെ രണ്ടാം അനുസ്‌മരണം
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പഴശ്ശി മുഈനിയ്യ സ്ക്വയറിൽ നടക്കുമെന്ന്
നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജൂലൈ 5 വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 1.30 ന് സയ്യിദ് സഅദ് തങ്ങളുടെ നേതൃത്വത്തിൽ സിയാറത്ത് നടക്കും ശേഷം സ്വാഗതസംഘം ചെയർമാൻ മുഹമ്മദലി മുസ്‌ല്യാർ പതാക ഉയർത്തും.
ശനിയാഴ്‌ച രാവിലെ 10 മണിക്ക് നടക്കുന്ന പണ്ഡിത സംഗമത്തിൽ സമസ്‌ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ സംബന്ധിക്കും വൈകുന്നേരം 7 മണിക്ക് സയ്യിദ് മുഹമ്മദ് സുഹൈൽ അസ്സഖാഫ് മുഖ്യപ്രഭാഷണം നടത്തും.
വാർത്താ സമ്മേളനത്തിൽ
മുഹമ്മദലി മുസ്‌ലിയാർ നുച്യാട്, അഷ്റഫ് സഖാഫി കാടാച്ചിറ,സ്വാലിഹ് മുഈനി, അബ്‌ദുൽ ജബ്ബാർ ഹാജി കളറോഡ്,
ഷാഫി ഹാജി പാലോട്ടുപള്ളി പങ്കെടുത്തു