ബഷീർ കഥാപാത്രങ്ങളുമായി വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂൾ വിദ്യാർത്ഥികൾ
മട്ടന്നൂർ : വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന രംഗം അവതരിപ്പിച്ച് വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂൾ വിദ്യാർത്ഥികൾ. ബഷീറിന്റെ 30-ാം ചരമ വാർഷിക ദിനത്തിൽ സ്കൂളിൽ നടന്ന വിവിധ പരിപാടികൾക്കിടയിലാണ് പാത്തുമ്മയുടെ ആട് എന്ന കൃതിയിലെ ചില ഭാഗങ്ങൾ വിദ്യാർത്ഥികൾ രൃശ്യാവിശ്ക്കക്കരണം നടത്തിയത്. എല്ലാ കഥാപാത്രങ്ങളും നർമ്മ രസത്തോടെ അവതരിപ്പിച്ചപ്പോൾ കഥയുടെ നേർ കാഴ്ച വിദ്യാർത്ഥികളിൽ കൗതുക മുണർത്തി. നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫാസ് ബഷീറിന്റെ വേഷമണിഞ്ഞപ്പോൾ ആയിഷ തസ്ലീം പാത്തുമ്മയുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്തു. കഥാപാത്രങ്ങളെല്ലാം നല്ല രീതിയിൽ അവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തപ്പോൾ ബഷീറിന്റെ കൃതി വീണ്ടും പുനർജനിച്ചു. വിദ്യാർത്ഥികൾക്കായി ബഷീറിൻ്റെ പുസ്തകങ്ങളുടെ പ്രദർശനം,ബേപ്പൂർ സുൽത്താൻ ഡോക്യുമെൻ്ററി പ്രദർശനം, ബഷീർ ദിന ക്വിസ് മത്സരം, ബഷീർ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള ചിത്ര പ്രദർശനം, ചിത്ര രചന,ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്‌കരണം എന്നീ പരിപാടികളാണ് സംഘപ്പിച്ചത്. കുട്ടികൾ ബഷീർ,പാത്തുമ്മ, സുഹറ,മജീദ്, എട്ടുകാലി മമ്മൂഞ്ഞ്, സൈനബ,നാരായണി തുടങ്ങിയവരായി വേഷമിടുകയുണ്ടായി. അധ്യാപകരായ സി എം രതീഷ് , കെ കെ ഉസ്മാൻ ,അജ്മൽ ദാവാരി,സലീം, കെ കെ ഫസീല, അഹമ്മദ് നാസിം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.