
ഇരിട്ടി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഇരിട്ടി പോലീസ് സർക്കിൾ പരിധിയിലെ പാർസൽ സ്ഥാപനങ്ങളിൽ പോലീസിൻ്റെ മിന്നൽ പരിശോധന. ഉളിക്കൽ, ഇരിക്കൂർ തുടങ്ങിയ സ്ഥലങ്ങളിലെ നാലോളം പാർസൽ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ കെ.വി. ഉമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പാർസൽ സ്ഥാപനങ്ങൾ വഴി ലഹരി ഉൽപ്പന്നങ്ങൾ കടത്താനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് പരിശോധന നടത്തിയത്. ലഹരി വസ്‌തുക്കൾ കണ്ടെത്തുന്നതിനായി പ്രത്യേകം പരിശീലനം നേടിയ സ്നിഫർ ഡോഗിൻ്റെ സഹായവും പരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നു.



