kannur

ചാലയിലെ പണിപൂർത്തിയാകാത്ത സർവീസ് റോഡ് അനുമതിയില്ലാതെ തുറന്നു

ചാല: ചാലയിൽ സർവീസ് റോഡ് നിർമാണം പാതിവഴിയിൽ നിലച്ചതിനെതിരായി പ്രതിഷേധം വ്യാപകമാകുന്നതിനിടെ അനുമതിയില്ലാതെ റോഡ് തുറന്നുകൊടുത്തുദേശീയപാത 66-ൽ ചാലയിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന സർവീസ് റോഡിന്റെ പണി പാതിവഴിയിലാണുള്ളത്. ഗതാഗതം നിരോധിച്ചിരുന്ന ഈ സർവീസ് റോഡാണ് ബുധനാഴ്ച അധികൃതരുടെ അനുമതിയില്ലാതെ തുറന്നത്. ചാല സ്റ്റേഷൻ സ്റ്റോപ്പിന് സമീപം കോൺക്രീറ്റ് ഡിവൈഡറുകൾ വെച്ച് അധികൃതർ അടച്ചിരുന്ന വഴി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കിയാണ് തുറന്നുകൊടുത്തത്.

ഇതോടെ ഗതാഗതവിലക്കുള്ള ഈ പാതയിലൂടെ കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ യഥേഷ്ടം കടന്നുപോകാൻ തുടങ്ങിഇതുവരെയായി കൂത്തുപറമ്പിൽനിന്നുള്ള വാഹനങ്ങൾ ചാല ബൈപ്പാസ് കവലയിൽനിന്ന് മിംസ്, ബേബി ആസ്പത്രികളുടെ സമീപം വഴി ഹൈവേയിൽ പ്രവേശിച്ച് കണ്ണൂരിലേക്ക് പോകുകയാണ് ചെയ്തിരുന്നത്.

രണ്ടുമാസ ത്തോളമായി ദേശീയപാതയുടെ നിർമാണം നിർത്തിവെച്ചിട്ടാണുള്ളത്.
റോഡ് പണിക്കുള്ള സാമഗ്രികൾ കൊണ്ടുപോകാൻ താത്കാലികമായി നിർമിച്ച മൺറോഡിലൂടെയാണ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടുന്നത്. ഇത് അപകടസാധ്യത ഉയർത്തുന്നുണ്ടെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിൽ ദേശീയപാതാ അധികൃതർ എടക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button