
എടയന്നൂർ: സംസ്ഥാനത്തുടനീളം വെൽഫെയർപാർട്ടി നിർമ്മിച്ചു നൽകുന്ന വെൽഫെയർ ഹോമിൻ്റെ ഭാഗമായി കീഴല്ലൂർ പഞ്ചായത്തിലെ തെരൂർ മൂന്നാം വാർഡിൽ നിർച്ചിച്ചു നൽകുന്ന വെൽഫെയർ ഹോമിൻ്റെ താക്കോൽ ദാനം ഒക്ടോബർ പത്തിന് രാവിലെ പത്തു മണിക്ക് വെൽഫെയർ പാർട്ടി സംസ്ഥാനപ്രസിഡൻ്റ് റസാഖ് പാലേരി നിർവ്വഹിക്കും
കൈമാറ്റ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി, ജില്ലാ പ്രസിഡൻ്റ് സാദിഖ് ഉളിയിൽ ,ജില്ലാ കമ്മിറ്റി അംഗം ടി.കെ.മുനീർ, മട്ടന്നൂർ മണ്ഡലം പ്രസിഡൻ്റ് എ. കെ. അബ്ദുറഹിമാൻ, വെൽഫെയർ പാർട്ടി കീഴല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. കൗലത്ത് എന്നിവർ സംബന്ധിക്കുമെന്ന് വാർത്താ സമ്മേളത്തിൽ സംഘാടകർ വിശദീകരിച്ചു. പത്രസമ്മേളനത്തിൽ ടി.കെ. മുനീർ.എം കെ അബ്ദുറഹ്മാൻ.ടി. കെ. സലീം, എന്നിവർ പങ്കെടുത്തു



