kannur

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ നോർത്ത് സോൺ കലോത്സവമായ ‘LEX SAMVIDHAN’ന്റെ ലോഗോ പ്രകാശനം നടന്നു

കണ്ണൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ നോർത്ത് സോൺ കലോത്സവമായ ‘LEX SAMVIDHAN’ന്റെ ലോഗോ പ്രകാശനം നടന്നു. ചലച്ചിത്രതാരം നിഖില വിമലും, മട്ടന്നൂർ നിയോജകമണ്ഡലം എംഎൽഎ വി. കെ. സനോജും ചേർന്നാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.

ഒക്ടോബർ 15 മുതൽ 18 വരെ പരിയാരം ഗവ. മെഡിക്കൽ കോളേജിലാണ് കലോത്സവം നടക്കുക. വടക്കൻ മേഖലയിലെ വിവിധ മെഡിക്കൽ, ആരോഗ്യശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കും.

വിവിധ കലാമത്സരങ്ങളിലൂടെ വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ മാറ്റുരയ്ക്കുന്ന കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button