
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ കട്ട് ആൻ്റ് കവർ റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യു ഡി എഫ് കമ്മിറ്റി റോഡ് ഉപരോധിച്ചു. ഡി സി സി സെക്രട്ടറി ഒ കെ പ്രസാദ് ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ പ്രജില അധ്യക്ഷയായി.
ഇ പി ശംസുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. കെ വി ജയചന്ദ്രൻ, പി പി ജലീൽ, മുസ്ഥഫ ചൂര്യോട്ട്, റഫീഖ് ബാവോട്ട് പാറ, വി എൻ മുഹമ്മദ്, എം അശ്രഫ്, കെ പി ഹനിഫ, പി ആർ ഉബൈദ്, ഹാഷിം നാലാങ്കേരി, അസ്ക്കർ ആമേരി, റിയാസ്, ഫസൽ ഫിർനാസ് സംസാരിച്ചു

