
മട്ടന്നൂർ: പഴശ്ശിരാജ എൻഎസ്‌എസ് കോളേജ് കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. നാഷണൽ എംപ്ലോയ്‌മെന്റ് സർവീസിന്റെയും യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ഗൈഡൻസ് ബ്യൂറോ സഹകരണത്തോടെ സംഘടിപ്പിച്ച ക്ലാസ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ആർ കെ ബിജു ഉദ്‌ഘാടനംചെയ്‌തു.
കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെൽ കോർഡിനേറ്റർ ഡോ. സി സംഗീത അധ്യക്ഷയായി. കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസിലിങ് സെൽ ജില്ലാ കോർഡിനേറ്റർ ഡോ. കെ ആർ രാജേഷ്‌ബാബു ക്ലാസെടുത്തു.ഐക്യുഎസി കോർഡിനേറ്റർ ഡോ. വി ഡി സുധീഷ് സംസാരിച്ചു. യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ഗൈഡൻസ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് പ്രശാന്ത് മോഹൻ സ്വാഗതവും ഡോ. ജസീക്ക സുധീർ നന്ദിയും പറഞ്ഞു.



