kannur

ജില്ലയിലെ വിവിധങ്ങളായ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴിലാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ‘കരുതല്‍ കണ്ണൂര്‍’ പദ്ധതി ഒരുങ്ങുന്നു

ദുരന്തമുഖങ്ങളിലെ സേവനം മുതല്‍ ഭക്ഷണ വിതരണം, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള ഇടപെടല്‍, ആരോഗ്യ രംഗത്തെ സേവനം, കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, റോഡ് ഗതാഗതം ക്രമീകരിക്കാനുള്ള സഹായം, അശരണര്‍ക്ക് വേണ്ടിയുള്ള ഇടപെടല്‍ തുടങ്ങി സമസ്ത മേഖലകളിലും മനുഷ്യരുടെ കണ്ണീരൊപ്പാന്‍ വിവിധ സംഘടനകളായും ചെറു ഗ്രൂപ്പുകളായും വ്യക്തികളായും ഒഴുകുന്ന സന്നദ്ധ പ്രവര്‍ത്തനം ഏകോപിപ്പിച്ചു, കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള പദ്ധതിയാണ് കരുതല്‍ കണ്ണൂര്‍.

ഇതുസംബന്ധിച്ച ആലോചനായോഗം ആഗസ്റ്റ് 10 വൈകീട്ട് നാലിന് കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേരും. ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് അധ്യക്ഷത വഹിക്കും.

യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍, ബസ് ഓപ്പറേറ്റേഴ്‌സ് കൂട്ടായ്മ, ഫാര്‍മസിസ്റ്റുകളുടെ കൂട്ടായ്മ, ടാക്‌സി ഉടമകളുടെ കൂട്ടായ്മ, ലോറി ഉടമകളുടെ കൂട്ടായ്മ, ലോട്ടറി വില്‍പ്പനക്കാര്‍, തൊഴിലാളി സംഘടനകള്‍, ലയണ്‍സ്, റോട്ടറി, ഇന്നര്‍വീല്‍ പോലുള്ള ക്ലബ്ബുകള്‍ എന്നിവയുടെയെല്ലാം പ്രതിനിധികള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം.

സംഘടനകള്‍ക്ക് പുറമെ, സന്നദ്ധപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കും സ്‌പോണ്‍സര്‍മാരായ ആളുകള്‍, സംഘടനകള്‍ എന്നിവര്‍ക്കും പങ്കെടുത്ത് ആശയങ്ങള്‍ പങ്കുവെക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button