
മട്ടന്നൂർ: പഴശ്ശി ഡാമിലെ ജല നിയന്ത്രണത്തിലെ അപാകത കാരണം കാഞ്ഞിരങ്കേരി മുതൽ വെളിയമ്പ്ര കക്കുത്തിയാൽ ഭാഗം വരെയുള്ള നിരവധി വീടുകളിൽ വർഷം തോറും വെള്ളം കയറുന്ന സ്ഥിതി ഒഴിവാക്കി ശാശ്വത പരിഹാരം കാണണമെന്നും, അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു ജനകീയ സമിതി ഇറിഗേഷൻ ഓഫീസിലേക്ക് ധർണ്ണ സംഘടിപ്പിച്ചു. പി ബഷീർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ നദീറ അമേരി അധ്യക്ഷയായി



