
ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് റോഡിൽ അപകടഭീഷണിയായി നിലകൊണ്ടിരുന്ന വലിയ മരത്തിന്റെ ശിഖരങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ മുറിച്ചുനീക്കി. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ മരം പൊട്ടി വീണ് യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി സ്വീകരിച്ചത്.
നഗരസഭ അധികൃതരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനത്തിൽ മരത്തിന്റെ അപകടസാധ്യതയുള്ള ഭാഗങ്ങൾ സുരക്ഷിതമായി നീക്കം ചെയ്തു.
മഴക്കാലത്ത് അപകടസാധ്യത സൃഷ്ടിക്കുന്ന മരങ്ങളും ശിഖരങ്ങളും കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.



