IRITTY

കൊട്ടിയൂർ ഉത്സവം: നികുതി വെട്ടിച്ചെത്തിയത് 54 വാഹനങ്ങൾ; 12.67 ലക്ഷം രൂപ പിഴ ഈടാക്കി

ഇരിട്ടി: കൊട്ടിയൂർ ഉത്സവകാലത്ത് കർണാടകയിൽ നിന്നു നികുതിവെട്ടിച്ചു എത്തിയതിൽ പിടിയിലായത് 54 വാഹനങ്ങൾ. പിഴ ഈടാക്കിയതു 12.67 ലക്ഷം രൂപ. ഉത്സവകാലത്ത് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം വാഹനങ്ങൾ പിടികൂടിയത്. ഉത്സവകാലത്തെ യാത്രക്കാരുടെ തിരക്കിന്റെ മറവിൽ നികുതിവെട്ടിച്ചു കേരളത്തിലേക്കു വാനുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ എത്തുന്നതായി കണ്ടെത്തിയിരുന്നു.

ഇതോടെ എഎംവിഐമാരായ വി.ആർ‍.ഷനിൽകുമാർ, കെ.വി.അഖിൽ എന്നിവരുടെ നേതൃത്വത്തിൽ ജോയിന്റ് ആർടിഒ, എംവിഐമാർ തുടങ്ങിയവരുടെ നിർദേശപ്രകാരം എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്ഥിരം പരിശോധന നടത്തുകയായിരുന്നു. മോട്ടർ വാഹന വകുപ്പിന്റെ പരിശോധന കർശനമാക്കിയതോടെ കൃത്യമായി നികുതി അടച്ച ശേഷമാണു സംസ്ഥാനത്തേക്കു വാഹനങ്ങൾ എത്തുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതുവഴി സർക്കാരിന് അധിക വരുമാനം ലഭിക്കുന്നുതായി മോട്ടർ വാഹന വകുപ്പ്് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button