KASARGODE
കാസര്‍കോട് – കാഞ്ഞങ്ങാട് തീരദേശ പാതയില്‍ കുന്നിടിഞ്ഞുവീണു; കാറും ബൈക്കും തകര്‍ന്നു; മൂന്ന് പേര്‍ക്ക് പരിക്ക്

ഉദുമ: കാസര്‍കോട് – കാഞ്ഞങ്ങാട് തീരദേശ സംസ്ഥാന പാതയില്‍ കനത്ത മഴയെത്തുടര്‍ന്ന് റോഡരികിലെ കുന്നിടിഞ്ഞുവീണ് വന്‍ അപകടം. മേല്‍പ്പറമ്പ് ചളിയംകോട് കോട്ടരുവത്ത് ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പാതയിലൂടെ കടന്നുപോവുകയായിരുന്ന ഒരു കാറിനും ബൈക്കിനും മുകളിലേക്ക് വന്‍തോതില്‍ മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ വാഹനങ്ങളിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.