
മട്ടന്നൂർ: കഴിഞ്ഞ ദിവസം മട്ടന്നൂർ വെള്ളിയാംപറമ്പ് മേഖലയിൽ അവശനിലയിൽ കണ്ടെത്തിയ പോത്തിനെ ഇന്നു രാവിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തോടു ചേർന്നുള്ള കുറ്റിക്കാട്ടിൽ ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലകളിൽ അലഞ്ഞു തിരിഞ്ഞ പോത്ത് നാട്ടുകാരുടെ ഇടയിൽ ഭീതി പരത്തിയിരുന്നു.
ഉദരരോഗം മൂലമാവാം പോത്ത് ചത്തതെന്ന് വനം വകുപ്പ് അധികൃതർ സംശയിക്കുന്നു. ഡി. എഫ് ഒ, ചീഫ് വെറ്റെറിനറി സർജൻ എന്നിവരുടെ നേതൃത്വത്തിൽ വന്യജീവിയുടെ മരണാനന്തര നടപടികൾ പുരോഗമിക്കുന്നു.



