!-- afp header code starts here -->
kannur

വായനാ മത്സരം; ഒന്നാംഘട്ടം 28ന്

കണ്ണൂർ: ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ യു.പി സ്കൂൾ വിദ്യാർഥികൾക്കും വനിതകൾക്കുമായി സംഘടിപ്പിക്കുന്ന വായനാ മത്സരത്തിൻ്റെ പ്രാഥമിക ഘട്ടം സെപ്റ്റംബർ 28ന് നടക്കും. ജില്ലയിലെ 1200 ൽ പരം അഫിലിയേറ്റഡ് വായനശാലകളിൽ മത്സരം നടക്കും. യു.പി സ്കൂൾ വിദ്യാർഥികൾക്ക് ആദ്യമായി ഓപ്പൺ ബുക്ക് പരീക്ഷയും (ഒ ബി ടി) നടക്കും. വംശനാശവും ജന്തു ജീവികളും, റിൽക, ആശാൻ, ഉള്ളൂർ, വള്ളത്തോൾ കുട്ടിക്കവിതകൾ എന്നീ പുസ്‌തകങ്ങളെ അധികരിച്ചുള്ള ചോദ്യങ്ങൾ ഗ്രന്ഥശാലകളിൽ എത്തിയിട്ടുണ്ട്.

ഇവയുടെ ഉത്തരങ്ങൾ പ്രത്യേക പേപ്പറിൽ എഴുതി മത്സരത്തിനു വരുമ്പോൾ നൽകണം. രണ്ടു മാർക്കിന്റെ 10 ചോദ്യങ്ങളാണ് ഒ ബി ടിക്കുള്ളത്. എഴുത്തു പരീക്ഷയുടെ ഉത്തരക്കടലാസിനോടൊപ്പം ഇതിന്റെയും മൂല്യനിർണയം നടത്തും. എഴുത്തു പരീക്ഷയ്ക്ക് മറ്റു നാലു പുസ്തകങ്ങളിൽ നിന്നുള്ള 20 മാർക്കിന്റെ ചോദ്യങ്ങളായിരിക്കും. 10 മാർക്കിന്റെ ജനറൽ നോളേജ് /ആനുകാലിക വിഷയങ്ങളെ അധികരിച്ചുള്ള ചോദ്യങ്ങളടക്കം 50 മാർക്കിലാണ് മത്സരം. വനിതാ വിഭാഗത്തിനായി നിർദേശിക്കപ്പെട്ട ഒമ്പത് പുസ്‌തകങ്ങളിൽ നിന്നുള്ള 25 മാർക്കിന്റെ ചോദ്യങ്ങളാണ് ഗ്രന്ഥശാലാതല മത്സരത്തിനുണ്ടാവുക. ഇതിനു പുറമെ 15 മാർക്കിൻ്റെ ജനറൽ നോളേജ്/ ആനുകാലിക വിഷയങ്ങൾ സംബന്ധിച്ച ചോദ്യങ്ങളടക്കം 40 മാർക്കിലാണ് മത്സരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button