!-- afp header code starts here -->
ഇരിട്ടി

മിഡ്നൈറ്റ് മാരത്തൺ 2025; രജിസ്ട്രേഷൻ തുടങ്ങി

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്റ്സ് ചേംബർ പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മിഡ്നൈറ്റ് മാരത്തൺ 2025 ൻ്റെ രജിസ്ട്രേഷൻ, ഇൻഷ്വറൻസ് പദ്ധതി എന്നിവ ഉദ്ഘാടനവും ചെയ്തു. മിഡ്നൈറ്റ് മാരത്തൺ രജിസ്ട്രേഷൻ ഉദ്ഘാടനം പേരാവൂർ ഡി വൈഎസ്‌പി എം.പി. ആസാദ് നിർവഹിച്ചു. സ്റ്റേഷൻ ഫയർ ഓഫീസർ കെ.എ. ജിനീഷ് രജിസ്ട്രേഷൻ ഏറ്റുവാങ്ങി. തപാൽ വകുപ്പുമായി സഹകരിച്ച് അംഗങ്ങൾക്കുള്ള 10 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പദ്ധതി യുടെ ഉദ്ഘാടനം ഇന്ത്യ പോസ്റ്റ് പെയ്മെൻറ് ബാങ്ക് അസിസ്റ്റന്റ് മാനേജർ ഒ.എൻ. സുകന്യ നിർ വഹിച്ചു. ചടങ്ങിൽ യുഎംസി യൂ ണിറ്റ് പ്രസിഡൻ്റ് ഷിനോജ് നരി തൂക്കിൽ അധ്യക്ഷത വഹിച്ചു. കെ.എം. ബഷീർ, ജേക്കബ് ചോ ലമറ്റം, ഒ.ജെ ബെന്നി, സൈമൺ മേച്ചേരി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button