!-- afp header code starts here -->
kannur

സ്വാതന്ത്ര്യ ദിനാഘോഷം; ജില്ലയില്‍ വിപുലമായ പരിപാടികള്‍

കണ്ണൂര്‍: ജില്ലയില്‍ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ആഗസ്റ്റ് 15ന് രാവിലെ കലക്ടറേറ്റ് മൈതാനത്ത് നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യദിന പരേഡില്‍ രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പോലീസ്, എക്‌സൈസ്, വനം-വന്യജീവി വകുപ്പ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എസ്പിസി, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങി 18 ഓളം പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും.

ഡിഎസ്സി, സെന്റ് തെരാസസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍, ആര്‍മി സ്‌കൂള്‍ എന്നിവരുടെ ബാന്‍ഡ് സെറ്റ് ഉണ്ടാകും. എ ആര്‍ കമാന്‍ഡന്റിന്റെ പൂര്‍ണ ചുമതലയില്‍ ആയിരിക്കും പരേഡ്.
കാണികള്‍ക്ക് പരേഡ് വീക്ഷിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 11, 12, 13 തിയതികളില്‍ റിഹേഴ്‌സല്‍ പരേഡ് നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button