സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മോശമായി പെരുമാറിയാല്‍ കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്. കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്. ബസ് കണ്‍സഷന്‍ സ്വകാര്യ ബസുകളുടെ ഔദാര്യമല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കുട്ടികള്‍ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്തണമെന്നും കുട്ടികളെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു. കുട്ടികള്‍ക്കുള്ള കണ്‍സഷന്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. അനുകമ്പയോട് പുറത്താണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന നിലപാട് ബസ് ജീവനക്കാര്‍ എടുക്കാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കെതിരെ മോശമായി പെരുമാറുന്നെന്ന് പരാതി കിട്ടിക്കഴിഞ്ഞാല്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.



