!-- afp header code starts here -->
മട്ടന്നൂർ

പുസ്തക പ്രകാശനം ചെയ്തു

മട്ടന്നൂർ: പായൽ ബുക്സ് പ്രസിദ്ധീകരിച്ച ജസീല കളരിക്കണ്ടിയുടെ നൂൽപ്പാലത്തിലൂടെ കഥാ സമാഹാരം പ്രകാശനം ചെയ്തു. പേരാവൂർ എം എൽ എ അഡ്വ. സണ്ണി ജോസഫ് പുസ്തക പ്രകാശനം നിർവഹിച്ചു.കെ പി മമ്മു മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി.ആബൂട്ടി മാസ്റ്റർ ശിവപുരം അധ്യക്ഷനായി.എൻ ഷാജിത്ത് മാസ്റ്റർ വിശിഷ്ടാതിഥിയായി. ബാബുരാജ് അയ്യല്ലൂർ പുസ്തകം പരിചയപ്പെടുത്തി. പി പി അബ്ദുൾ ജലീൽ, ഇബ്രാഹിം മുണ്ടേരി, സംസാരിച്ചു.


ആവർത്തന വിരസമല്ലാത്ത സഹജീവി നൊമ്പരങ്ങൾക്ക് അക്ഷരഭാഷ്യം ചമയ്ക്കുകയാണ് കഥാകാരി എന്നും എങ്ങും നൊമ്പരപ്പൂക്കളാണ് വിടർന്നു നിൽക്കുന്നത്. അവിചാരിത സംഭവങ്ങളുടെ അക്ഷരനൂലിൽ കോർത്ത കാലത്തിൻ്റെയും ദേശത്തിൻ്റെയും കയ്യൊപ്പ് പതിഞ്ഞ ഈ കഥകളെ ഏറെ സന്തോഷത്തോടെ അവതരിപ്പിക്കുന്നു.
 സാമാന്യം ദീർഘമേറിയ ശ്രദ്ധേയമായ കഥകളാണ് ചാരു കസേരയും തംബുരുവും. രണ്ട് വ്യത്യസ്ത പ്രമേയങ്ങൾ ഉൾക്കനത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. കഥാതന്തുപേറുന്ന  തലക്കെട്ടുകൾ സമുചിതമാണ്.
എങ്ങും സ്നേഹവും കരുണയും ആർദ്രതയും നിറയുന്ന ഈ കഥകളിൽ എഴുത്തുകാരിയുടെ മനസ്സ് താളിലയിൽ വീണ സ്ഫടികജലകാന്തിയോടെ വെട്ടിത്തിളങ്ങുന്നത് കാണാം. അങ്ങനെ പത്ത് കഥകളുടെ തലയെടുപ്പുമായ് കഥാലോകത്തേക്ക് പതറാത്ത ചുവടുകളുമായ് നടന്നുവരികയാണ് ജസീല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button