!-- afp header code starts here -->
മട്ടന്നൂർ

പോണ്ടിച്ചേരിയിൽനിന്ന് 25 തീർഥാടകർ

മട്ടന്നൂർ: പോണ്ടി ച്ചേരി സംസ്ഥാനത്തു നിന്നുള്ള 25 തീർഥാടകരും തിങ്കളാഴ്ച കണ്ണൂരിൽനിന്ന് ഹജ്ജ് കർമത്തിനായി യാത്ര തിരിച്ചു. 11 പുരുഷൻ മാരും 14 സ്ത്രീകളുമടങ്ങുന്ന സംഘം കണ്ണൂരിൽ നിന്നും തിങ്കളാഴ്ച  പുലർച്ചെ പുറപ്പെട്ട 25ാമത്തെ ഫ്ലൈറ്റിലാണ് യത്ര തിരിച്ചത്. ആകെ 171 യാത്രക്കാരാണ് ഇതിലുള്ളത്.

പോണ്ടിച്ചേരി സംസ്ഥാനത്തുള്ള  ഹാജിമാരെ ഹജ്ജ് കമ്മിറ്റി മെംബർ ഒ.വി. ജാഫറിന്റെ നേതൃത്വത്തിൽ ഹജ്ജ് ക്യാമ്പിൽ സ്വീകരിച്ചു. ഹജ്ജ് കമ്മിറ്റി മെംബർ ഷംസുദ്ദീൻ അരിഞ്ചിറ, നോഡ്ൽ ഓഫീസർ എം.സി.കെ. അബ്ദുൽ ഗഫൂർ, ക്യാമ്പ് കോ കോഓഡിനേറ്റർ നിസാർ അതിരകം, താജുദീൻ മട്ടന്നൂർ എന്നിവരും സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button