!-- afp header code starts here -->
മട്ടന്നൂർ

നേതാക്കൾ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

മട്ടന്നൂർ: ഹജ്ജ് ക്യാമ്പ് സമാപനത്തിലേക്ക് നീങ്ങവെ സംഘാടകർക്ക് ആവേശമായി ജനനേതാക്കളുടെ സന്ദർശനം. മന്ത്രി ഒ.ആർ. കേളു, ഖാദി ബോർഡ് വൈസ് ചെയർമാനും സി.പി.എം നേതാവുമായ പി.  ജയരാജൻ, മുസ്ലിം ലീഗ്‌ ജില്ല പ്രസിഡന്‍റ് അബ്ദുൽ കരീം ചേലേരി എന്നിവർ തിങ്കളാഴ്ച ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു ഹാജിമാർക്ക് യാത്രാ മംഗളങ്ങൾ നേർന്നു.

റബ്കോ ചെയർമാൻ കാരായി രാജൻ കഴിഞ്ഞ ദിവസം  ഹജ്ജ് ക്യാമ്പ്  സന്ദർശിച്ചിരുന്നു. സംഘാടക സമിതി ജനറൽ കൺവീനർ പി.പി. മുഹമ്മദ്‌ റാഫി, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഒ.വി. ജാഫർ, ശംസുദ്ദീൻ അരഞ്ചിറ, ക്യാമ്പ് കോഓഡിനേറ്റർമാരായ നിസാർ അതിരകം, സി.കെ. സുബൈർ ഹാജി, നോഡൽ ഓഫീസർ എം.സി.കെ അബ്ദുൽ ഗഫൂർ, ഇ.പി. ശംസുദ്ദീൻ, എം.സി. കുഞ്ഞമ്മദ്, പി.പി. അബ്ദുൽ ജലീൽ, അഡ്വ.മുഹമ്മദലി,  ലത്തീഫ് നാലാങ്കേരി എന്നിവർ മന്ത്രിയെയും ജനനേതാക്കളെയും സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button