!-- afp header code starts here -->
മട്ടന്നൂർ

പ്ലസ് ടു ഉന്നത വിജയികൾക്ക് സ്വർണ നാണയം നൽകി സഹചാരി റിലീഫ് സെൽ

മട്ടന്നൂർ: പ്ലസ് ടു ഉന്നത വിജയികൾക്ക് സ്വർണ നാണയം നൽകി അനുമോദിച്ച് പുന്നാട് എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെൽ. കഴിഞ്ഞ 10 വർഷത്തോളമായി പുന്നാട് പ്രദേശത്ത് ആതുര സേവന രംഗത്തെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന സഹചാരി റിലീഫ് സെൽ വിദ്യാഭ്യാസപരമായ വിവിധ പദ്ധതികളും നടപ്പിലാക്കി വരികയാണ്. പ്ലസ് ടു, എസ്.എസ്.എൽ.സി, എൽ.എസ്.എസ്, യു.എസ്.എസ് ഉൾപ്പെടെ വിവിധ വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. പുന്നാട് വ്യാപാര ഭവനിൽ നടന്ന പരിപാടി നഗരസഭ കൗൺസിലർ സമീർ പുന്നാട് ഉദ്ഘാടനം ചെയ്തു. കെ ഫായിസ് മാസ്റ്റർ അധ്യക്ഷനായി. ഇരിട്ടി എം.ജി കോളേജ് പ്രിൻസിപ്പൽ
ഡോ. സ്വരൂപ, പ്രശസ്ത ട്രൈനർ
അഡ്വ. പ്രദീപ്,ഡോ. പി.കെ രേഷ്മ, പി.വി.സി മായൻ ഹാജി, കെ.കെ. യൂസഫ് ഹാജി, സി.എ ലത്തീഫ്, എം.പി സലീം, പി.വി ഫവാസ്, ഷറഫുദ്ദീൻ മൗലവി, കെ ഷബീറലി പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button