
കണ്ണൂർ: കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിക്കുന്ന ഹജ്ജ് ക്യാമ്പിൽ സേവനം അനുഷ്ഠിക്കുന്ന വളന്റിയർമാർക്ക് പരിശീലനം നൽകി. കണ്ണൂർ ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിശീലനം മന്ത്രി രാമചന്ദ്രൻ കടന്നപ്പപള്ളി ഉദ്ഘാടനം ചെയ്തു.
കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി. മുഹമ്മദ് റാഫി, പി.ടി. അക്ബർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഇരിട്ടി നഗര സഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, ഹജ്ജ് ക്യാമ്പ് നോഡൽ ഓഫീസർ എം.സി.കെ. അബ്ദുൽ ഗഫൂർ, മട്ടന്നൂർനഗരസഭ കൗൺസിലർ അബ്ദുൽ ജലീൽ, നിസാർ അതിരകം, സി.കെ. സുബൈർ ഹാജി എന്നിവർ സംസാരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഷംസുദീൻ അരിഞ്ചിറ സ്വാഗതവും ഒ.വി. ജാഫർ നന്ദിയും പറഞ്ഞു.



