
മട്ടന്നൂർ: വിശ്വമാനവിക തയുടെ മഹാസംഗമത്തിൽ പങ്കെടുക്കാൻ ഭാഗ്യം സിദ്ധിച്ച ഹജ്ജാജിമാർക്കുള്ള സേവന ഹസ്തവുമായി മുസ്ലിം ലീഗ് വിഭാവനം ചെയ്ത ഓൾ ഇന്ത്യ ഹാജീസ് ഹെൽപ്പിംഗ് ഹാൻഡ്സ് കൂടെയുണ്ടാവുമെന്നും വ രുംവർഷങ്ങളിൽ കൂടുതൽ സമഗ്രവും സമ്പൂർണവുമായ സ ഹായങ്ങൾ ഉണ്ടാവുമെന്നും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ.
ഓൾ ഇന്ത്യ ഹാജീസ് ഹെൽപിംഗ് ഹാൻഡ്‌സിന്റെ മട്ടന്നൂർ മണ്ഡലം ഹജ്ജ് സാങ്കേതി ക പഠന ക്ലാസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരു ന്നു അദ്ദേഹം. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. മുസ്ഥഫ ഹുദവി ആക്കോട്, മനാഫ് അരിക്കോട് ഹജ്ജ് ക്ലാസിന് നേതൃത്വം നൽകി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, അൻസാരി തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, പി കെ കുട്ട്യാലി സി സമീർ, മുസ്ഥഫ ചൂര്യോട്ട് യഹ്കൂബ് ഹാജി, ഷബീർ എടയന്നൂർ, പി എം ആബൂട്ടി, കെ കെ കുഞ്ഞമ്മദ്, പി പി ജലീൽ, ഹാഷിം നീർവേലി , ലത്തീഫ് ശിവപുരം, കെ കെ റഫീഖ്, ആബൂട്ടി ശിവപുരം, റഫീഖ് ബാവോട്ട് പാറ , വി എൻ മുഹമ്മദ് സംസാരിച്ചു. ഇരുന്നൂറ്റി അമ്പത് പേർ ഹജ്ജ് ക്ലാസിൽ പങ്കെടുത്തു.



