
വേനല്‍ക്കാലമായതിനാല്‍ കോളറ വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം വരാന്‍ സാധ്യതയുണ്ടെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.വയറിളക്കം ,ഛര്‍ദി, നിര്‍ജ്ജലീകരണം, എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.അതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ പഴകിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നും ,തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും , രോഗം പകരാതിരിക്കാന്‍ വ്യക്തി ശുചിത്വം പാലിക്കണമെന്നും ഇതിനായി ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.



