
കൂത്തുപറമ്പ്: യങ് മെൻസ് ക്രിക്കറ്റ് ക്ലബ്ബ് കൂത്തുപറമ്പിന്റെ വിഷൻ 25 ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പി.ദീപക് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ വനിതാ താരങ്ങൾ ആയ സഞ്ജന സജീവൻ, നജില സിഎംസി, ജോഷിത വി .ജെ എന്നിവർ മുഖ്യാതിഥികൾ ആയി. ഡോ. രാജേഷ് കെ ഇ, സയൂജ് എം കെ, ശിവകുമാർ, ഷാജി സോപാനം, സൂരജ് ധർമാലയം, ഫൈസൽ വി, കൃഷ്ണപ്രസാദ്, പ്രദീപൻ ടി കെ തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു.



